മ​ഹാ​രാ​ഷ്ട്ര​യി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ മ​ക​ന്‍ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ രാ​ധാ​കൃ​ഷ്ണ വി​ഖെ പാ​ട്ടീ​ലി​ന്‍റെ മ​ക​ന്‍ സു​ജ​യ് വി​ഖെ പാ​ട്ടീ​ല്‍ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സീ​റ്റ് നി​ഷേ​ധി​ച്ച​തി​നേ​ത്തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹം പാ​ര്‍​ട്ടി​വി​ട്ട​തെ​ന്നാ​ണ് വി​വ​രം. മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സു​ജ​യ്‌​യെ പാ​ര്‍​ട്ടി​യി​ലേ​ക്ക് സ്വീ​ക​രി​ച്ച​ത്.

അ​ഹ​മ്മ​ദ് ന​ഗ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ, സു​ജ​യ് വി​ഖെ കോ​ണ്‍​ഗ്ര​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍, സീ​റ്റ് സ​ഖ്യ​ക​ക്ഷി​യാ​യ എ​ന്‍​സി​പി​യ്ക്ക് ന​ല്‍​കു​ക​യാ​യി​രു​ന്നു. സു​ജ​യ് വി​ഖെ​യ്ക്ക് സീ​റ്റ് ന​ല്‍​കു​ന്ന​തി​നോ​ട് എ​ന്‍​സി​പി നേ​തൃ​ത്വം ക​ടു​ത്ത വി​യോ​ജി​പ്പ് അ​റി​യി​ച്ചി​രു​ന്നു. സീ​റ്റ് ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​മെ​ന്ന് സു​ജ​യ് വി​ഖെ അ​റി​യി​ച്ചി​രു​ന്നു.പി​ന്നീ​ട് അ​ദ്ദേ​ഹം ബി​ജെ​പി നേ​താ​വ് ഗി​രീ​ഷ് മ​ഹാ​ജ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തോ​ടെ സു​ജ​യ് വി​ഖെ പാ​ര്‍​ട്ടി വി​ടു​മെ​ന്നും ബി​ജെ​പി​യി​ല്‍ ചേ​രു​മെ​ന്നും വാ​ര്‍​ത്ത​ക​ള്‍ പ​ര​ന്നി​രു​ന്നു.

ബി​ജെ​പി പാ​ള​യ​ത്തി​ലെ​ത്തി​യ സു​ജ​യ് വി​ഖെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​മോ എ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. മ​ക​ന്‍ പാ​ര്‍​ട്ടി​വി​ട്ട​തി​നേ​ക്കു​റി​ച്ച്‌ രാ​ധാ​കൃ​ഷ്ണ വി​ഖെ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.