മ​സ്തി​ഷ്ക​ജ്വ​ര മ​ര​ണം തു​ട​രു​ന്നു; ബീഹാറില്‍ ആ​ഴ്ച​ക​ള്‍​ക്കി​ടെ മ​രി​ച്ച​ത് 54 കു​ട്ടി​ക​ള്‍

മു​സ​ഫ​ര്‍​പു​ര്‍: മ​സ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ച്‌ ബി​ഹാ​റി​ല്‍ ആ​ഴ്ച​ക​ള്‍​ക്കി​ടെ മ​രി​ച്ച​ത് 54 കു​ട്ടി​ക​ള്‍. മു​സ​ഫ​ര്‍​പൂ​രി​ല്‍ മാ​ത്രം 132 കു​ട്ടി​ക​ള്‍ രോ​ഗം ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​ണ്. 

ശ്രീ​കൃ​ഷ്ണ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ മാ​ത്രം 46 കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്. കേ​ജ​രി​വാ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ട്ടു കു​ട്ടി​ക​ള്‍ വ്യാ​ഴാ​ഴ്ച മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. ത​ല​ച്ചോ​റി​നെ ബാ​ധി​ക്കു​ന്ന ക​ടു​ത്ത പ​നി​യാ​ണ് അ​ക്യൂ​ട്ട് എ​ന്‍​സി​ഫി​ലി​റ്റി​സ് സി​ന്‍​ഡ്രോം എ​ന്ന മ​സ്തി​ഷ്ക​​ജ്വ​രം. ഇ​തു പ​ര​ത്തു​ന്ന​തു കൊ​തു​കു​ക​ളാ​ണ്.

പ​ത്തു​വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ​യാ​ണു സാ​ധാ​ര​ണ​യാ​യി ഈ ​പ​നി ബാ​ധി​ക്കു​ക. അ​തേ​സ​മ​യം, ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് കു​റ​യു​ന്ന ഹൈ​പ്പോ​ഗ്ലൈ​ക്കീ​മി​യ എ​ന്ന രോ​ഗ​മാ​ണ് കു​ട്ടി​ക​ളു​ടെ മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​തേ കാ​ര​ണ​ത്താ​ല്‍ 10 കു​ട്ടി​ക​ള്‍ മ​രി​ച്ചി​രു​ന്നു.