മ്യാന്‍മറിലെ സൈനികനടപടികളില്‍ പ്രതിഷേധം; മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ

മ്യാന്‍മര്‍; റോഹിങ്ക്യകളെ തുടച്ചുനീക്കാന്‍ ലക്ഷ്യമിട്ട് മ്യാന്‍മറില്‍ നടക്കുന്ന സൈനിക നടപടികളെ രൂക്ഷമായി വിമര്‍ശിച്ച് ഐക്യരാഷ്ട്രസഭ. രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ പരാമര്‍ശിച്ച യുഎന്‍ സൈനികര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

മ്യാന്‍മറിലെ സൈന്യത്തിനുമേല്‍ അമേരിക്ക ചുമത്തുന്ന നടപടികള്‍ ശക്തമാക്കുന്നതിന് പുറമെ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലും അവശ്യമാണെന്ന് ഐക്യരാഷ്ട്ര സഭ നിരീക്ഷക യാങ്‌ലീ  പറഞ്ഞു

റോഹിങ്ക്യന്‍ വംശത്തെത്തന്നെ ഇല്ലാതാക്കാനുള്ള നീക്കമാണ് മ്യാന്‍മറില്‍ നടക്കുന്നത്. 35000 റോഹിങ്ക്യകളാണ് സൈന്യത്തിന്റെ ക്രൂരത കാരണം മ്യാന്‍മര്‍ വിട്ട് ബംഗ്ലാദേശിലേക്ക് ഇതുവരെ പലായനം ചെയ്തത്.