മോഹൻ ഭാഗവത് അതിര്‍ത്തിയിലെത്തി സൈന്യത്തെ നയിക്കണമെന്ന് ഒവൈസി

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം മൂന്നുമാസംകൊണ്ട് ചെയ്യുന്നത് മൂന്ന് ദിവസം കൊണ്ട് ചെയ്യുമെന്ന് ആത്മവിശ്വാസമുണ്ടെങ്കില്‍ മോഹന്‍ ഭാഗവത് അതിര്‍ത്തിയില്‍ സൈന്യത്തെ നയിക്കണമെന്ന് ഒവൈസി. ഇന്ത്യ- പാകിസ്താന്‍ അതിര്‍ത്തിയില്‍ സൈന്യം മൂന്നു മാസം കൊണ്ടു ചെയ്യുന്നത് ആര്‍എസ്‌എസ് മൂന്നു ദിവസം കൊണ്ട് ചെയ്യുമെന്ന് ഭാഗവത് കരുതുന്നുണ്ടെങ്കില്‍ അദ്ദേഹം അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലുമെത്തി സൈന്യത്തെ നയിക്കണം. എങ്ങനെയാണ് ഒരു സാംസ്കാരിക സംഘടനയ്ക്ക് അവരുടെ പ്രവര്‍ത്തകരെ സൈന്യത്തിനു സമാനമായി പരിശീലിപ്പിക്കാണ്‍ കഴിയുന്നത്. ആര്‍എസ്‌എസ് പ്രവര്‍ത്തകരെ എന്നല്ല, ഒരു സംഘടനാ പ്രവര്‍ത്തകരെയും ഇന്ത്യന്‍ സൈന്യവുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ആഴത്തില്‍ പരിശോധിക്കേണ്ടതാണെന്നും ഒവൈസി പറഞ്ഞു.

എങ്ങനെയാണ് ആര്‍എസ്‌എസുകാരെയും ഇന്ത്യന്‍ സൈന്യത്തെതയും തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയുന്നതെന്നും ആള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലീം അധ്യക്ഷന്‍ അസാദുദ്ദീന്‍ ഒവൈസി ചോദിച്ചു.