മോഹന്‍ലാല്‍-രഞ്ജിത്ത് ചിത്രം ഡ്രാമയുടെ ട്രെയിലര്‍ നാളെയെത്തും

മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഡ്രാമയുടെ ഔദ്യോഗിക ട്രെയിലര്‍ നാളെ പുറത്തിറങ്ങും. സ്വാതന്ത്ര്യദിനത്തില്‍ രാത്രി എട്ട് മണിക്ക് മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തു വിടുന്നത്. ഓണം റിലീസായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയും രഞ്ജിത്ത് തന്നെയാണ്.

സിനിമയില്‍ മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നതിന് പിന്നാലെ ഒരു നല്ല സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മാസ് ഗെറ്റപ്പുകള്‍ ഇല്ലാതെ സാധാരണക്കാരനായിട്ടാണ് മോഹന്‍ലാല്‍ കഥാപാത്രം എത്തുന്നത് എന്നാണ് സൂചനകള്‍.

രണ്‍ജി പണിക്കര്‍, സുരേഷ് കൃഷ്ണ, നിരഞ്ജ് മണിയന്‍പിള്ള രാജു, ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ബൈജു, കനിഹ, ആശാ ശരത്ത്, അരുന്ധതി നാഗ്, ബേബി ലാറ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

വര്‍ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ്, ലില്ലി പാഡ് മോഷന്‍ പിക്ചേഴ്സ് യു.കെ.യുടെ ബാനറില്‍ എം.കെ.നാസര്‍, മഹാസുബൈര്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഴകപ്പനാണ്.