മോഹന്‍ലാല്‍ ചിത്രം ‘ ഇട്ടിമാണി : മേയ്‍ഡ് ഇന്‍ ചൈന ‘ യുടെ ഒഫിഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടു

മോഹൻലാലിന്റെ പുതിയ ചിത്രമാണ് ‘ഇട്ടിമാണി : മേയ്‍ഡ് ഇന്‍ ചൈന’. ജിബിയും ജോജുവും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ മോഹന്‍ലാല്‍ കണ്ണിറുക്കി ചിരിക്കുന്ന ചിത്രത്തിലെ ഫോട്ടോയും ചൈനീസ് ആയോധനകലാ അഭ്യാസിയുടെ ഗെറ്റപ്പിലുള്ള ചിത്രവും വൈറലായിരുന്നു.

ഏറെക്കാലത്തിനു ശേഷം മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ സംസാരിക്കുന്ന ചിത്രമെന്ന പ്രത്യേകത ഇട്ടിമാണി: മെയ്‍ഡ് ഇന്‍ ചൈനയ്‍ക്കുണ്ട്. മോഹൻലാൽ അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ് ബുക്കിലും പോസ്റ്റർ പങ്കു വെച്ചു.