മോളി കണ്ണമ്മാലിക്ക് വീട് നിര്‍മിച്ച് നല്‍കുമെന്ന് ‘ അമ്മ ‘

കൊച്ചി: കലാകാരി മോളി കണ്ണമാലിക്ക് താരസംഘടന ‘അമ്മ’. വീട് നിര്‍മ്മിച്ച് നല്‍കും.മോളിയുടെ ദുരിതമറിഞ്ഞ സംഘടന സഹായിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ജൂണ്‍ ഒന്നിന് ചേര്‍ന്ന ‘അമ്മ’യുടെ എക്‌സിക്യുട്ടീവ് കമ്മറ്റി ഇത് സംബന്ധിച്ച തീരുമാനം എടുത്തതായി ‘അമ്മ’ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ‘അമ്മ’യില്‍ അംഗമല്ലാത്ത മോളി കണ്ണമാലിക്ക് അക്ഷരവീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്. നിയമപരമായ വശങ്ങള്‍ കൂടി പരിഗണിച്ച് എത്രയും വേഗം വീട് നിര്‍മ്മിക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്യുമെന്ന് ഭാരവാഹികള്‍പറഞ്ഞു. .

സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് മോളിയുടെ ദുരിതം പുറംലോകമറിഞ്ഞത്. എറണാകുളം കണ്ണമാലി പുത്തന്‍തോട് പാലത്തിനടുത്തുള്ള കൂരയിലാണ് മലയാളികളെ ഏറെ ചിരിപ്പിച്ച ഈ കലാകാരിയുടെ താമസം. ഇഷ്ടദാനം ലഭിച്ച സ്ഥലം തര്‍ക്കത്തിലായതോടെ വീട് പണിയാനുള്ള ആഗ്രഹവും നിറവേറിയില്ല. തുടര്‍ന്നാണ് മോളിയും മകനും ഷെഡ്ഡിലേക്ക് താമസം മാറിയത്.