മോദി പെരുമാറുന്നത് ഹിറ്റ്‌ലറെ പോലെയെന്ന് കോണ്‍ഗ്രസ് നേതാവ്

മുംബൈ : ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കും തോറും നേതാക്കള്‍ തമ്മിലുള്ള വാക്‌പോരും മൂര്‍ച്ചിക്കുയയാണ്. ഏറ്റവുമൊടുവിലായി പ്രഥാനമന്ത്രി നരേന്ദ്രമോദിയെ ഹിറ്റ്‌ലറോട് ഉപമിച്ച്‌ രംഗത്ത് വന്നിരിക്കുകയാണ് മുംബൈയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായി സുശീല്‍ കുമാര്‍ ഷിന്‍ഡെ.

മോദി ഹിറ്റലറിനെ പോലെയൊരു ഏകാതിപതിയെ പോലെയാണ് പെരുമാറുന്നതെന്ന് ഷിന്‍ഡെ പറഞ്ഞു. മഹാരാഷ്ട്രയിലെ സോളാപുരില്‍ മോദിയുടെ സന്ദര്‍ശിത്തിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മൃഗീയമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. കാബിനറ്റ് മീറ്റിംഗില്‍ പോലും മോദി തന്റെ തീരുമാനങ്ങള്‍ അടിച്ച്‌ ഏല്‍പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.