‘മോദി നമ്മെ ആക്രമിച്ചു, പാക്കിസ്ഥാൻ‌ കരഞ്ഞ് നിലവിളിച്ചു’; പൊതുറാലിയിൽ പ്രധാനമന്ത്രി

ലക്‌നൗ: ബാലക്കോട്ട് ആക്രമണം വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‌മിന്നലാക്രമണം പ്രതീക്ഷിച്ച പാക്കിസ്ഥാനെ വായുവിലൂടെയാണ് ആക്രമിച്ചത്. ആക്രമണത്തെക്കുറിച്ച് നമ്മൾ മിണ്ടാതിരുന്നപ്പോൾ പാകിസ്താൻ ഉറക്കെ കരഞ്ഞ് എല്ലാവരെയും അറിയിക്കുകയായിരുന്നുവെന്ന് ഉത്തർ പ്രദേശിലെ പൊതുറാലിയിൽ മോദി പറഞ്ഞു.

‘മിന്നലാക്രമണം നടത്തിയപ്പോൾ, നാം രാജ്യത്തെ ആ വിവരം അറിയിച്ചു. പുൽവാമ ഭീകരാക്രമണത്തിന് ശേഷം നമ്മെക്കൊണ്ട് കഴിയുന്നത് നാം ചെയ്തു. പക്ഷേ മിണ്ടാതിരുന്നു. പുലർച്ചെ അഞ്ച് മണിക്ക് പാക്കിസ്ഥാൻ‌ ട്വിറ്ററിൽ കരഞ്ഞ് നിലവിളിച്ചു. മോദി നമ്മെ ആക്രമിച്ചു, മോദി നമ്മെ ആക്രമിച്ചു എന്ന്. എന്നാൽ ചില മനുഷ്യർ, ഇന്ത്യയിൽ നിന്ന് ഭക്ഷണം കഴിച്ച്, പാക്കിസ്ഥാനെ സഹായിക്കുന്ന പരാമർശങ്ങൾ നടത്തി”-മോദി പറഞ്ഞു.