മോദി ചായ വിറ്റിട്ടില്ല; ചായവില്‍പ്പനക്കാരന്‍ എന്ന പേര് സഹാനുഭൂതി നേടാന്‍ വേണ്ടിയെന്ന്‌ തൊഗാഡിയ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി 43 വര്‍ഷത്തെ സൗഹൃദമുണ്ടെന്നും അത്രയും കാലം ഒരിക്കല്‍ പോലും മോഡി ചായ വില്‍ക്കുന്നത് കണ്ടിട്ടില്ലെന്ന് മുന്‍ വിഎച്ച്പി അന്താരാഷ്ട്ര പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. ചായവില്‍പ്പനക്കാരന്‍ എന്ന പേര് മോഡി പൊതുജനങ്ങളുടെ സഹാനുഭൂതി നേടിയെടുക്കാന്‍ വേണ്ടി മാത്രം കൊണ്ടു വന്നതാണെന്നും തൊഗാഡിയ പറഞ്ഞു.

മോദി ലോക്സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും ജയിച്ചാലും രാമ ക്ഷേത്രം പണിയില്ല. ബിജെപിക്കും ആര്‍എസ്എസിനും നിലനില്‍പ്പിനുള്ള അഭിവാജ്യഘടകമാണ് രാമക്ഷേത്രം.രാമക്ഷേത്രം പണിതുകഴിയുന്നതോടെ രണ്ട് സംഘടനകളും തകരുമെന്നും അതുകൊണ്ട് തന്നെ രാമക്ഷേത്രം ഇരുവരും പണിയില്ലെന്നും തൊഗാഡിയ ആരോപിച്ചു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാമക്ഷേത്രം പണിയില്ലെന്ന് ആര്‍എസ്എസ നേതാവ് ഭയ്യാജി  ജോഷി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആര്‍എസ്എസും ബിജെപിയും 125 കോടി ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തി. എന്നാല്‍ ഹിന്ദു ഉണര്‍ന്നതായും തൊഗാഡിയ പറഞ്ഞു.