മോദിസര്‍ക്കാരിന്റെ നോട്ട് നിരോധനം സ്‌കൂളില്‍ പഠനവിഷയമാകും

നോട്ട് നിരോധനത്തെക്കുറിച്ച്‌ ഇനി സ്‌കൂള്‍ കുട്ടികള്‍ വിശദമായി പഠിക്കേണ്ടി വരും. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഏറ്റവും ശ്രദ്ധേയമായ വിവാദ തീരുമാനം നോട്ട് അസാധുവാക്കല്‍ സ്‌കൂള്‍ തലത്തില്‍ പാഠ്യവിഷയമാകും.

പാഠ്യപദ്ധതിയില്‍ നോട്ട് അസാധുവാക്കല്‍ ഉള്‍പ്പെടുത്തുന്നകാര്യത്തില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എജ്യുക്കേഷന്‍ റിസര്‍ച്ച്‌ ആന്‍ഡ് ട്രെയിനിംഗ് (എന്‍സിആര്‍ടി) ശുപാര്‍ശ ചെയ്തു. വിദ്യാഭ്യാസ വിദഗ്ധരുടെ യോഗത്തിലാണഅ ഇക്കാര്യത്തില്‍ അന്തിമതീരുമാനമായത്. മോദി സര്‍ക്്കാരിന്റെ അഭിമാന പദ്ധതികളില്‍ പലതും പാഠ്യവിഷയമാക്കണമെന്ന കാര്യത്തില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്.

സ്വച്ഛ് ഭാരത്, ഡിജിറ്റല്‍ ഇന്ത്യ, ബേട്ടി ബഛാവോ ബേട്ടി പഠാവോ തുടങ്ങിയ പദ്ധതികള്‍ കുട്ടികളുടെ സിലബസില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തിലാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്.അതേസമയം 2016 നവംബറില്‍ നടപ്പിലാക്കിയ നോട്ട് നിരോധനം സംബന്ധിച്ച വിവാദം ഇന്നും അവസാനിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ പൊടുന്നനേയുള്ള നടപടി മൂലം രാജ്യം മുഴുവന്‍ നോട്ട് ക്ഷാമത്താല്‍ വലഞ്ഞിരുന്നു. കള്ളപ്പണക്കാരെ പുറത്തുചാടിക്കാനാണ് ഇത്തരത്തിലൊരു മിന്നല്‍ തീരുമാനമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം