മോദിയെ വീണ്ടും പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കും

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍ ഒറ്റക്ക് ഭൂരിപക്ഷം നേടിയ ബിജെപി, സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നടപടികള്‍ തുടരുന്നു. നരേന്ദ്രമോദിയെ വീണ്ടും ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കും. ഇന്ന് വൈകീട്ട് 5 മണിക്ക് പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലാണ് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം. ലോക്‌സഭയിലെ തെരഞ്ഞെടുക്കപ്പെട്ട എംപിമാരേയും രാജ്യസഭ എംപിമാരേയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ രൂപീകരണമെന്ന ആവശ്യം ഉന്നയിച്ച് നരേന്ദ്ര മോദി നാളെ രാഷ്ട്രപതിയെ കാണും. 30നാകും സത്യപ്രതിജ്ഞ ചടങ്ങ്. ലോകനേതാക്കളുടെ സാന്നിധ്യം മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഉണ്ടാകുമെന്നാണ് സൂചന. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ മന്ത്രിസഭയില്‍ രണ്ടാമനാകും എന്നും സൂചനയുണ്ട്.