മോദിയെ പിന്തുണയ്ക്കുന്ന മൂന്ന് പേരില്‍ ഒരാള്‍ മറ്റ് രണ്ടുപേരെ പോലെ വിഡ്ഢികള്‍; പരിഹാസവുമായി ദിവ്യ സ്പന്ദന

ന്യൂ​ഡ​ല്‍​ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് കോണ്‍ഗ്രസ് വക്താവ് ദിവ്യ സ്പന്ദന. മോദിയെ പിന്തുണക്കുന്നവരെ വിഡ്ഢികളെന്നാണ് ദിവ്യ വിശേഷിപ്പിച്ചത്. മോദിയെ പിന്താങ്ങുന്ന മൂന്നുപേരിൽ ഒരാൾ മറ്റ് രണ്ടുപേരെ പോലെയും വിഡ്ഡികളാണെന്നാണ് ദിവ്യയുടെ ട്വീറ്റ്. മോദിയുടെ ചിത്രവും ട്വീറ്റിനൊപ്പം ദിവ്യ പങ്കുവെച്ചിട്ടുണ്ട്.