മോദിയുടേയും യോഗിയുടേയും സര്‍ട്ടിഫിക്കറ്റ് ലീഗിന് വേണ്ട; വിമർശനങ്ങളെ പുച്ഛിച്ചുതള്ളുന്നുവെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: പ്രധാനമന്ത്രിയടക്കമുള്ളവരുടെ ലീഗിനെതിരായ വിമർശനങ്ങൾ പുച്ഛിച്ചു തള്ളുന്നുവെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വിവാദ പ്രസ്താവനകൾ അവർക്ക് കിട്ടാനുള്ള വോട്ട് നഷ്ടപ്പെടുത്തും. പ്രധാനമന്ത്രിയുടെയും യോഗി ആദിത്യനാഥിന്‍റെയുമൊന്നും സര്‍ട്ടിഫിക്കറ്റ് ലീഗിന് വേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ശ്രീധരൻ പിള്ളയുടെ വർഗീയ പരാമർശത്തോട് പ്രതികരിച്ച കുഞ്ഞാലിക്കുട്ടി, വർഗീയത വളർത്തി വോട്ട് നേടാനാണ് ബിജെപിയുടെ ശ്രമമെന്ന് കൂട്ടിച്ചേര്‍ത്തു. ഇത് കേരളത്തില്‍ വിലപ്പോവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.