മോണിങ് സെക്‌സ് ചെയ്യുന്നതുകൊണ്ട് ഏറെ ഗുണങ്ങള്‍

ദാമ്പത്യ ജീവിതം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് സെക്‌സിന്റെ പങ്ക് ചെറുതല്ല. കേവലം ആനന്ദാനുഭൂതി മാത്രമായി കണ്ടിരുന്ന ലൈംഗികബന്ധത്തിന് നിരവധി ഗുണവശങ്ങളുണ്ട്. നല്ല ലൈംഗികബന്ധം ആഹ്ളാദവും ആത്മവിശ്വാസവും നിറഞ്ഞ നല്ല ജീവിതത്തിന് വഴിവെക്കുന്നു.

രാവിലെ ഏഴുന്നേറ്റ് ഓടുകയും ചാടുകയും ചെയ്യാന്‍ ചിലവഴിയ്ക്കുന്ന സമയത്ത് പങ്കാളിയുമായി സെക്‌സില്‍ ഏര്‍പ്പെട്ടാല്‍ അതാണ് മികച്ച വ്യായാമം എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. നല്ലൊരു ഉറക്കം കഴിഞ്ഞുള്ള സെക്‌സിന് ഒരു ദിവസത്തെ മുഴുവന്‍ ആശങ്കകളെയും ടെന്‍ഷനുകളെയും അകറ്റാന്‍ സാധിക്കുമെന്നാണ് പഠനം പറയുന്നത്.രാവിലെ നമ്മുടെ ഹോര്‍മോണുകള്‍ വളരെയധികം ആക്ടീവ് ആയിരിക്കും. അതിനാല്‍ തന്നെ സെക്‌സും അതിന് അനുസരിച്ച്‌ ഭംഗിയായിരിക്കും. ഇത് ശരീരത്തിന് നല്ലതാണെന്ന് മാത്രമല്ല, പങ്കാളിയുമായുള്ള വൈകാരിക ബന്ധം ഉറപ്പിക്കാനും അതുപോലെ തന്നെ ഡിപ്രഷന്‍, ഉത്കണ്ഠ പോലുള്ള വിഷമതകള്‍ കുറയ്ക്കാനുമെല്ലാം ഒരുപോലെ സഹായിക്കും’ .

‘ബോര്‍ഡര്‍ലൈന്‍ ഡിപ്രഷന്‍’ ഒരു പരിധി വരെ കുറയ്ക്കാന്‍ രാവിലെയുള്ള ‘സെക്‌സ്’ ഉപകാരപ്രദമാണെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. അതേസമയം ‘ക്രോണിക്’ ആയ വിഷാദം മറികടക്കാന്‍ ഇതുകൊണ്ടാവില്ലെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

‘പങ്കാളിയുമായുള്ള ആത്മബന്ധം വര്‍ധിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗമാണ്, അതിരാവിലെയുള്ള സെക്‌സ്. ഈ വിഷയത്തില്‍ നിരവധി പഠനങ്ങള്‍ നേരത്തേ നടന്നിട്ടുണ്ട്. നല്ല ഉറക്കത്തിന് ശേഷം, വളരെ ഫ്രഷ് ആയ മനസ്സോടും ശരീരത്തോടും കൂടിയാണ് നിങ്ങള്‍ ആ സമയത്ത് പങ്കാളിയെ സമീപിക്കുന്നത്.

കൂടാതെ, ചെറിയ ഒരു വ്യായാമമുറയായും രാവിലെയുള്ള സെക്‌സിനെ കാണാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോൾ ധാരാളം കലോറികള്‍ എരിഞ്ഞുപോകുന്നുണ്ട്. അതിനാല്‍ തന്നെ രാവിലെയുള്ള ചെറിയ നടപ്പിനോ, ജോഗിംഗിനോ പകരമായോ അല്ലെങ്കില്‍ അവയ്ക്ക് മുന്നോടിയായോ സെക്‌സിലേര്‍പ്പെടുന്നത് ശരീരത്തിന് ഗുണകരമാവുകയേ ഉള്ളൂവെന്ന് ഇവര്‍ വാദിക്കുന്നു. ദിവസം മുഴുവനും മനസ്സിന് ഉല്ലാസമുണ്ടാക്കാനും ഇത് സഹായിക്കുമത്രേ!