മോഡി വൈകിട്ട് പ്രസിഡന്റിനെ കാണും

നരേന്ദ്ര മോഡി ഇന്ന് വൈകിട്ട് 8 മണിക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട് ഗവണ്മെന്റ് രൂപീകരിക്കാൻ അനുമതി തേടും.
അതിന് മുന്നോടിയായി ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നേതാക്കൾ രാഷ്ട്രപതിയെ കാണും. 
ഇതിനിടെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കി തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങൾ രാഷ്ട്രപതിയെ സന്ദർശിച്ച് ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 541 അംഗങ്ങളുടെ ലിസ്റ്റ് സമർപ്പിച്ചു.  
തമിഴ്‌നാട്ടിലെ വെല്ലൂർ ;ലോക് സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വോട്ട് വിലയ്‌ക്കെടുക്കൽ വിവാദത്തെ തുടർന്ന് മാറ്റിവച്ചിരുന്നു