മൊഹാലി ഏകദിനം: ഇന്ത്യക്കെതിരെ ഓസീസിന്‌ 359 റണ്‍സ് വിജയലക്ഷ്യം

മൊഹാലി: മൊഹാലി ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് 359 റണ്‍സ് വിജയലക്ഷ്യം. ശിഖര്‍ ധവാന്റെയും രോഹിത് ശര്‍മ്മയുടേയും ബാറ്റിങ് മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്.

ടോസ് നേടി ബാറ്റിംങിനിറങ്ങിയ ഇന്ത്യക്കുവേണ്ടി ഓപണര്‍മാര്‍ ആദ്യ വിക്കറ്റില്‍ 193 റണ്‍സ് നേടി. സെഞ്ചുറിക്ക് അഞ്ച് റണ്‍ അകലെ വെച്ച് രോഹിത് ശര്‍മ്മ പുറത്തായെങ്കിലും ശിഖര്‍ ധവാന്‍(143) സെഞ്ചുറി പൂര്‍ത്തിയാക്കിയാണ് മടങ്ങിയത്.

സ്‌കോര്‍ 358/9(50 ഓവര്‍)