മൈ സ്റ്റോറി മാര്‍ച്ചില്‍ തീയേറ്ററുകളിലേക്ക്…

 

എന്ന് നിന്റെ മൊയ്തീന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വി-പാര്‍വതി ജോടികള്‍ ഒന്നിക്കുന്ന മൈ സ്റ്റോറി തീയേറ്ററുകളിലേക്ക്. മാര്‍ച്ച് 23 ന് ചിത്രം റിലീസ് ചെയ്യും. പോര്‍ച്ചുഗലിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ മൈ സ്റ്റോറി മ്യൂസിക്കല്‍ ലവ് സ്റ്റോറി വിഭാഗത്തില്‍പ്പെടുന്നു.

നായകന്റേയും നായികയുടേയും വൈകാരികമായ ജീവിതമുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. നടി പാര്‍വതിയുടെ ഫെയ്‌സ് കുറിപ്പിനെ തുടര്‍ന്ന് യു ട്യൂബില്‍ റിലീസ് ചെയ്ത ചിത്രത്തിലെ പതുങ്ങി പതുങ്ങി എന്ന് തുടങ്ങുന്ന ഗാനം ലൈക്കുകളേക്കാള്‍ കൂടുതല്‍ വാങ്ങി കൂട്ടിയത് ഡിസ് ലൈക്കുകളായിരുന്നു.
രോഷ്‌നി ദിനകര്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്. ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത്.