മെസിക്ക്​ മൂന്ന്​ മാസത്തെ വിലക്ക്​

അര്‍ജന്റീനയുടെ കരുത്തനായ ഫുട്‌ബോള്‍ താരം ലയണല്‍ മെസിക്ക് വിലക്ക്. അന്താരാഷ്ട്ര ഫുടിബോളില്‍ നിന്ന് മൂന്നുമാസത്തേക്കാണ് വിലക്ക്. കോപ അമേരിക്ക ടൂര്‍ണമെന്റില്‍ അഴിമതിയാണെന്ന മെസിയുടെ പ്രസ്താവനയാണ് നടപടിക്ക് കാരണം.

അമേരിക്ക ഫുട്​ബാള്‍ കോണ്‍ഫഡറേഷനാണ്​ മെസിക്കെതിരെ നടപടിയെടുത്തത്​. കോപ അമേരിക്കയില്‍ അര്‍ജന്‍റീന മൂന്നാം സ്ഥാനത്ത്​ എത്തിയതിന്​ പിന്നാലെയാണ് മെസി പ്രസ്​താവന നടത്തിയത്​. ​ വിലക്കിന്​ പുറമേ മെസി 50,000 ഡോളര്‍ പിഴയും അടക്കണം.

വിലക്ക്​ വന്നതോടെ ചിലി, മെക്​സികോ, ജര്‍മ്മനി തുങ്ങിയ രാജ്യങ്ങള്‍ക്കെതിരായ സൗഹൃദ മല്‍സരങ്ങള്‍ മെസിക്ക്​ നഷ്​ടമാകും. അതേസമയം, വിലക്ക്​ സംബന്ധിച്ച്‌​ പ്രതികരണം നടത്താന്‍ മെസിയോ അര്‍ജന്‍റീന ഫുട്​ബാള്‍ അസോസിയേഷനോ തയാറായിട്ടില്ല.