മെഡിക്കൽ കോളേജിൽ എം ബി ബി എസ് അഡ്മിഷൻ ചൊവ്വാഴ്ച മുതൽ

തിരുവനന്തപുരം : ഗവ. മെഡിക്കൽ കോളേജിൽ 2019 ലെ ഒന്നാം വർഷ എം ബി ബി എസ് കോഴ്സിലേയ്ക്കുള്ള പ്രവേശനത്തിന് കേരളാ എൻട്രൻസ് കമ്മീഷണറിൽ നിന്നും അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ജൂലൈ 9, 10, 11 തീയതികളിൽ ഏതെങ്കിലും ഒരു ദിവസം കോളേജ് കാമ്പസിലെ ഓൾഡ് ഓഡിറ്റോറിയത്തിൽ എത്തിച്ചേരണമെന്ന് അധികൃതർ അറിയിച്ചു.

അലോട്ട്മെൻറ് കാർഡ്, അഡ്മിറ്റ് കാർഡ്, നീറ്റ് റിസൽട്ട് സ്കോർ ഷീറ്റ്, കീം ഡാറ്റാ ഷീറ്റ്, ഫീസ് രസീത്, എസ് എസ് എൽ സി പ്ലസ് ടു മാർക്ക് ലിസ്റ്റും പാസ് സർട്ടിഫിക്കറ്റും, ടി സി, കോൺടാക്ട് സർട്ടിഫിക്കറ്റ്, വാക്സിനേഷൻ സർട്ടിഫിക്കറ്റ് (എംഎം ആർ , ചിക്കൻ പോക്സ്, ഹെപ്പറ്റൈറ്റിസ്-ബി), മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, എന്നിവയുടെ ഒറിജിനൽ രേഖകളും രണ്ട് ശരിപ്പകർപ്പുകളും 5 പാസ്പോർട്ട് സൈസ് ഫോട്ടോ, 2 സ്റ്റാമ്പ് സൈസ് ഫോട്ടോ, 50 രൂപയുടെ നാലു മുദ്രപ്പത്രം എന്നിവയുമടക്കം രാവിലെ പത്തു മണിയ്ക്ക് കോളേജ് കാമ്പസിലെ ഓൾഡ് ഓഡിറ്റോറിയത്തിൽ അഡ്മിഷന് ഹാജരാകേണ്ടതാണെന്ന് കോളേജ് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ 0471- 2528383