മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ജനറല്‍ മെഡിസിന്‍; ഒഎംആര്‍ പരീക്ഷ നവംബര്‍ 16 ന്

തിരുവനന്തപുരം: കാറ്റഗറി നമ്പര്‍ 418/2016 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ജനറല്‍ മെഡിസിന്‍, കാറ്റഗറി നമ്പര്‍ 145/2017 പ്രകാരം സീനിയര്‍ ലക്‌ചറര്‍ ഇന്‍ ജനറല്‍ മെഡിസിന്‍ (എന്‍സിഎ-ഹിന്ദു നാടാര്‍), കാറ്റഗറി നമ്പര്‍ 146/2017 പ്രകാരം സീനിയര്‍ ലക്ചറര്‍ ഇന്‍ ജനറല്‍ മെഡിസിന്‍ (എന്‍സിഎ-ഒഎക്‌സ്) തസ്‌തികകള്‍ക്ക് 2018 നവംബര്‍ 16 ന് രാവിലെ 7.30 മുതല്‍ 9.15 വരെ ഒഎംആര്‍ പരീക്ഷ നടത്തുന്നു. അഡ്മിഷന്‍ ടിക്കറ്റുകള്‍ ഒടിആര്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

കാറ്റഗറി നമ്പര്‍ 149/2017 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ ലക്‌ചറര്‍ ഇന്‍ ഒഫ്താല്‍മോളജി (ഒന്നാം എന്‍സിഎ-എല്‍സി/എഐ) തസ്തികയ്ക്ക് 2018 നവംബര്‍ 9 നും, കാറ്റഗറി നമ്പര്‍ 363/2017 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ പെര്‍ഫ്യൂഷനിസ്റ്റ് തസ്തികയ്ക്ക് 2018 നവംബര്‍ 15, 16 തീയതികളിലുമായി പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച് ഇന്റര്‍വ്യൂ നടത്തുന്നു.

തിരുവനന്തപുരം ജില്ലയില്‍ കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 99/2016 പ്രകാരം ലബോറട്ടറി അസിസ്റ്റന്റ് (പട്ടികജാതി/ പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം) തസ്തികയ്ക്ക് 2018 നവംബര്‍ 7 ന് പിഎസ്‌സി തിരുവനന്തപുരം ജില്ലാ ഓഫീസില്‍ വച്ച് ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.