മെക്സിക്കോ അമേരിക്കൻ അതിർത്തിയിലെ മതിലിൽ കുരുന്നുകളുടെ സീസോ കളി

സൺലാൻഡ് പാർക്ക് : മെക്സിക്കോ അമേരിക്കൻ അതിര്‍ത്തിയില്‍ നിര്‍മ്മിച്ച മതിൽ, മനുഷ്യത്വത്തിനും നിഷ്കളങ്കതക്കും മുന്നിൽ ഇല്ലാതായ കാഴ്ച. ഇരു രാജ്യങ്ങളിലേയും കുട്ടികള്‍ ഒരുമിച്ച്‌ സീസോ കളിച്ചാണ് അതിര്‍ത്തിയുടെ വേര്‍തിരിവുകള്‍ ഇല്ലാതാക്കുന്നത്. ട്രംപ് ഭരണകൂടം നിര്‍മ്മിക്കുന്ന വിവാദ മതിലില്‍ പ്രത്യേകം സജ്ജീകരിച്ച സീസോകളിലാണ് കുട്ടികള്‍ കളിക്കുന്നത്. ഈ മതിൽ 2000 കിലോമീറ്ററാണ് വർധിപ്പിക്കണം എന്നാണ് ട്രംപിന്റെ ആവശ്യം.

ഉരുക്കുകൊണ്ട് നിര്‍മ്മിക്കുന്ന അതിര്‍ത്തി മതിലിനിടയിലൂടെയാണ് പ്രത്യേകമായി നിര്‍മ്മിച്ച സീസോകള്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളിലേയും കുട്ടികളും മാതാപിതാക്കളും പുതിയ കളിപ്പാട്ടത്തെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

പ്രതിസന്ധികൾക്കിടയിലും സമാധാനത്തിന്റെയും പരസ്പര സഹകരണത്തിന്റെയും പ്രാധാന്യം പറയുന്ന സിസോകള്‍ യാഥാര്‍ഥ്യമാക്കിയത് പ്രൊഫസര്‍ റൊണാള്‍ഡ് റേലാണ്. അദ്ദേഹം കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ആര്‍ക്കിടെക്ചര്‍.

റൊണാള്‍ഡ് റേലും വിര്‍ജിനിയ സാന്‍ഫ്രട്ടാലോയും ചേര്‍ന്ന് എഴുതിയ 2009ല്‍ പുറത്തിറങ്ങിയ ‘Border wall as Architecture’ എന്ന പുസ്തകത്തിൽ സീസോ ആശയം പങ്കുവെച്ചിരുന്നു. റൊണാള്‍ഡ് റേലാണ് ഇൻസ്റാഗ്രാമിലൂടെ ഇരുരാജ്യങ്ങളിലേയും കുഞ്ഞുങ്ങള്‍ സീസോകളില്‍ കളിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചത്.