മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടുക തന്നെ ചെയ്യും; നിലപാടിലുറച്ച് ട്രംപ്‌

വാഷിങ്ടണ്‍: മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടുക തന്നെ ചെയ്യുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് മതില്‍ നിര്‍മിക്കണമെന്ന തന്‍റെ നിലപാട്. ഇതിനായി കോണ്‍ഗ്രസിന്‍റെ പിന്തുണയും ട്രംപ് ആവശ്യപ്പെട്ടു.

രണ്ടാമത്  സ്റ്റേറ്റ് ഓഫ് ദ് യൂണിയന്‍ പ്രസംഗത്തിലാണ് ട്രംപ് നിലപാടില്‍ ഉറച്ചുനിന്നത്. ജനപ്രതിനിധി സഭയുടെയും സെനറ്റിന്റെയും സംയുക്ത സമ്മേളനത്തില്‍ പ്രസംഗിക്കാനുള്ള സ്പീക്കര്‍ നാന്‍സി പലോസിയുടെ ക്ഷണം ട്രംപ് സ്വീകരിക്കുകയായിരുന്നു. പതിവായി ജനുവരിയില്‍ നടക്കുന്ന സ്റ്റേറ്റ് ഓഫ് ദ യൂണിയന്‍ പ്രസംഗം രാജ്യത്തുണ്ടായ ഭരണസ്തംഭനം കാരണമാണ് നീണ്ടത്.