മൂന്നുദിവസത്തേക്ക് ഓഹരി വിപണിക്ക് അവധി

 

മുംബൈ: ഓഹരി വിപണിക്ക് ഇന്ന് അവധി. രാജ്യം ഇന്ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് അവധി. മൂന്നുദിവസത്തെ അവധിക്കുശേഷം തിങ്കളാഴ്ചയാണ് ഇനി എക്സ്ചേഞ്ചുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക.

കറന്‍സി, ബോണ്ട് മാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കില്ല.

0.15 ശതമാനം നഷ്ടത്തില്‍ 11,069.65 പോയിന്റിലാണ് വ്യാഴാഴ്ച നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, വ്യാപാര ആഴ്ചയില്‍ നിഫ്റ്റി 1.61 ശതമാനം നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

സെന്‍സെക്സ വ്യാഴാഴ്ച 0.31ശതമാനം നഷ്ടത്തിലായിരുന്നെങ്കിലും ട്രേഡിങ് ആഴ്ചയില്‍ 1.52 ശതമാനം നേട്ടവുമുണ്ടാക്കി. അവധിയോടനുബന്ധിച്ച്‌ കറന്‍സി, ബോണ്ട് മാര്‍ക്കറ്റുകളും ഇന്ന് പ്രവര്‍ത്തിക്കുന്നില്ല.