മൂന്നാം ഏകദിനം: ഇന്ത്യയ്ക്ക് ബാറ്റിംഗ്

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. അഞ്ച് മത്സരങ്ങളുടെ പരന്പരയിലെ ആദ്യ രണ്ടു മത്സരവും ജയിച്ച ഇന്ത്യയ്ക്ക് ഇന്ന് ജയിക്കാൻ കഴിഞ്ഞാൽ പരന്പര സ്വന്തമാക്കാം. ആദ്യ രണ്ടു മത്സരത്തിനുള്ള ടീമിൽ നിന്നും മാറ്റങ്ങളൊന്നും വരുത്താതെയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്.

അതെ സമയം പേസർ മോണി മോർക്കലിനെ ദക്ഷിണാഫ്രിക്ക ഒഴിവാക്കി. രണ്ടാം ടെസ്റ്റിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ലുംഗി എംഗിടിയാണ് പകരം ടീമിലെത്തിയിരിക്കുന്നത്.