മു​ന്‍ മു​ഖ്യ​മ​ന്ത്രി ഷീ​ല ദീ​ക്ഷി​തി​നെ ഡ​ല്‍​ഹി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​യാ​യി നി​യ​മി​ച്ചു

ന്യൂ​ഡ​ല്‍​ഹി: മു​തി​ര്‍​ന്ന നേ​താ​വും മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഷീ​ല ദീ​ക്ഷി​തി​നെ ഡ​ല്‍​ഹി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​യാ​യി നി​യ​മി​ച്ചു. അ​ജ​യ് മാ​ക്ക​ന്‍ രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് മൂ​ന്നു വ​ട്ടം ഡ​ല്‍​ഹി​യു​ടെ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഷീ​ല​യു​ടെ നി​യ​മ​നം.

അ​ജ​യ് മാ​ക്ക​നാ​ണ് ഷീ​ല ദീ​ക്ഷി​തി​നെ പി​സി​സി അ​ധ്യ​ക്ഷ​യാ​യി നി​യ​മി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ഷീ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ​യും അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ​തി​രെ​യും ശ​ക്ത​മാ​യ പ്ര​തി​പ​ക്ഷ​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ത​ങ്ങ​ള്‍​ക്കു ക​ഴി​യു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ന്ന് മാ​ക്ക​ന്‍ ട്വീ​റ്റ് ചെ​യ്തു. വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി​യേ​യും വി​ശാ​ല പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഷീ​ല ദീ​ക്ഷി​തി​ന്‍റെ നി​യ​മ​നം. ആ​പ്പി​ന്‍റെ ക​ടു​ത്ത വി​മ​ര്‍​ശ​ക​നാ​യി​രു​ന്നു മാ​ക്ക​ന്‍. ഷീ​ല​യും ആം ​ആ​ദ്മി പാ​ര്‍​ട്ടി​യെ പി​ന്തു​ണ​ച്ചി​രു​ന്നി​ല്ലെ​ങ്കി​ലും അ​ടു​ത്ത കാ​ല​ത്ത് നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍ മൂലം അ​ജ​യ് മാ​ക്ക​ന്‍ ഡ​ല്‍​ഹി പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ച​ത്. ര​ണ്ട് ത​വ​ണ എം​പി​യും മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ അ​ജ​യ് മാ​ക്ക​ന്‍, 2015ലാ​ണ് ഡി​പി​സി​സി അ​ധ്യ​ക്ഷ​നാ​യ​ത്.