മുൻ പ്രസിഡന്റിനെ വധിക്കാൻ ശ്രമിച്ച കേസിൽ മാലെ ദ്വീപ് മുൻ വൈസ് പ്രസിഡന്റ് തമിഴ്നാട് പിടിയിൽ

തൂത്തുക്കുടി:മുൻ മാലെ ദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീനെ വധിക്കാൻ ശ്രമിച്ച കേസിൽ വിചാരണ നേരിടുന്ന മുൻ വൈസ് പ്രസിഡന്റ് അഹമ്മദ് അദീബ് ആണ് ചരക്കുകപ്പലിൽ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കവേ തൂത്തുക്കുടിയിൽ വച്ച് തമിഴ്നാട് പോലീസിന്റെ പിടിയിലായത്.ഇത് കൂടാതെ മറ്റ്‌ അഴിമതി കേസുകളിലും അദീബ് പ്രതിയാണ്.കഴിഞ്ഞയാഴ്ചണ് അദീപിനെ കാണാതായെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നത്.

ഇന്ത്യയിലേക്ക് കടക്കാനുള്ള സാധ്യത ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് തമിഴ്നാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അദീപ് പിടിയിലായത്.ചില അഴിമതിക്കേസുകളും അദീബിന്റെ പേരിലുണ്ട്.