മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി അഴിമതി കേസിൽ അറസ്റ്റിൽ

ഇസ്ലാമബാദ്:പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഷാ​ഹി​ദ് ഖ​കാ​ന്‍ അ​ബ്ബാ​സി എൽഎൻജി അഴിമതി കേസിൽ നാ​ഷ​ണ​ല്‍ അ​ക്കൗ​ണ്ട​ബി​ലി​റ്റി ബ്യൂ​റോ അറസ്റ്റ് ചെയ്‌തു.

നിയമങ്ങൾ ലംഘിച്ചുകൊണ്ട് 15 വ​ര്‍​ഷ​ത്തേ​ക്ക് എ​ല്‍​എ​ന്‍​ജി ടെ​ര്‍​മി​ന​ല്‍ ക​രാ​റു​ക​ള്‍ ചില കമ്പനികൾക്ക് അ​നു​വ​ദി​ച്ചു​ നൽകികൊണ്ട് അധികാര ദുർവിനിയോഗം നടത്തിയെന്നതാണ് അബ്ബാസിക്ക് എതിരായ ആരോപണം.ഇത് സർക്കാരിന് വലിയ രീതിയിലുള്ള നഷ്ടമാണ് ഉണ്ടാക്കിയതെന്ന് അന്വേഷണ സംഗം കണ്ടെത്തിയിരിക്കുന്നത്.