മുസ്‌ലിം ലീഗ് സ്ഥാപക നേതാവ് സയ്യദ് തങ്ങളുടെ കൊച്ചുമകനും ലീഗ് നാമനിർദ്ദേശം ചെയ്ത വൈസ് ചാൻസലറും ബിജെപിയിൽ ; 5 ലക്ഷം പുതിയ അംഗങ്ങളെന്ന് ബിജെപി

കോഴിക്കോട് : കേരളത്തിൽ ബിജെപി അംഗത്വ വിതരണം കഴിഞ്ഞപ്പോൾ നിരവധിപ്പേർ ബിജെപി യിൽ ചേർന്നു എന്നാണ് വിവരം. മുസ്‌ലിം ലീഗ് സ്ഥാപക നേതാവിന്റെ കൊച്ചുമകനും മുസ്ലിം ലീഗ് കോഴിക്കോട് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ആയി നിയമിച്ചയാളുമാണ് ഇപ്പോൾ ബിജെപി അംഗത്വം എടുത്തത്.

മുസ്ലിം ലീഗിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന സയ്യദ് ഉമർ ബാഫഖി തങ്ങളുടെ കൊച്ചുമകനും വ്യവസായിയുമായ താഹ ബാഫഖി തങ്ങളാണ് ഒരാൾ, മറ്റൊരാള്‍ കോഴിക്കോട് സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ ആയിരുന്ന ഡോ. എം അബ്ദുൽ സലാം. 2011 ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് മുസ്ലിം ലീഗിന്റെ നോമിനിയായിട്ടാണ് അബ്ദുൽ സലാം കോഴിക്കോട് സർവകലാശാലയുടെ വൈസ് ചാൻസലർ ആയത്. അബ്ദുള്ളക്കുട്ടിക്ക് ശേഷം നിരവധി മുസ്ലിം അംഗങ്ങൾ ബിജെപി യിലേക്ക് വരും എന്ന് ബിജെപി നേതൃത്വം പ്രതീക്ഷിച്ചിരുന്നു.

മറ്റു പലപ്രമുഖരും ബിജെപിയുടെ ഭാഗം ആകുന്നു എന്നാണ് വാർത്തകൾ. പക്ഷെ ഇത്തവണയും തിരഞ്ഞെടുപ്പിൽ ജനപിന്തുണ തെളിയിക്കാൻ കഴിയാതിരുന്നത് ബിജെപി സംഘപരിവാർ ആശയങ്ങളോടുള്ള കേരളത്തിന്റെ എതിർപ്പ് കൂടിയാണ് വെളിവാകുന്നത്.