മുരുഗദാസ് ചിത്രത്തില്‍ അവസരം ചോദിച്ച് ഹോളിവുഡ് താരം ബില്‍ ഡ്യൂക്ക്

എ ആര്‍ മുരുഗദാസ് സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രം
ദര്‍ബാര്‍ ല്‍ അവസരം ചോദിച്ച് ഹോളിവുഡ് താരം ബില്‍ ഡ്യൂക്ക്. ചിത്രത്തില്‍ അവസരം ചോദിച്ചുകൊണ്ടുള്ള ഡ്യൂക്കിന്റ ട്വീറ്റാണ് ഉപ്പോള്‍ സിനിമാലോകത്ത് ചര്‍ച്ചയാകുന്നത്.

തനിക്ക് തമിഴ് സംസാരിക്കാനാകില്ല രജനിയുടേയോ നയന്‍താരയു,േേയാ ബന്ധുവായി അഭിനയിക്കാന്‍ തനിക്ക് അവസരം നല്‍കുമോ എന്നായിരുന്നു ട്വീറ്റ്.

ഡ്യൂക്കിന്റെ ട്വീറ്റ് വിശ്വസിക്കനാകാതെയായിരുന്നു എ ആര്‍ മുരുഗദാസിന്റെ പ്രതികരണം. സര്‍ ഇത് താങ്കള്‍ തന്നെയാണോ എന്ന് ചോദിച്ച് മുരുകദാസ് ട്വീറ്റ് റീട്വീറ്റ് ചെയ്തു.

രജനീകാന്ത് പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ദര്‍ബാല്‍. ചിത്രത്തില്‍ നയന്‍താരയാണ് നായിക. കമാന്റോ പ്രിഡേറ്റര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ബില്‍ ഡ്യൂക്ക്‌