മുബൈ ഭീകരാക്രമണത്തിന്റെ പ്രതി ഹാഫിസ് സയ്യിദിനെതിരേ നടപടിയെടുത്ത് പാകിസ്താന്‍

ലാഹോർ:ഇന്ത്യയുടേയും മറ്റു രാജ്യങ്ങളുടെയും കടുത്ത സമ്മർദ്ദത്തെ തുടർന്ന് മുബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയ്യിദിനും അദ്ദേഹത്തിന്റെ കൂട്ടാളികള്‍ക്കുമെതിരേ പാകിസ്താന്‍. കേസെടുത്തു.തീവ്രവാദത്തിനായി സാമ്പത്തികസഹായം ചെയ്തതിനെ തുടർന്നാണ് പാക്കിസ്ഥാൻ നിയമ നടപടി സ്വീകരിച്ചത്.ലാഹോറിലും ഗുജ്രന്‍വാളിലും മുള്‍ട്ടാനിലുമാണ് ട്രസ്റ്റുകളുടെ മറവില്‍ തീവ്രവാദത്തിനായി പണപ്പിരിവ് നടത്തിയതായി കണ്ടെത്തിയിരിക്കുന്നത്.അവർക്കുള്ള സമ്പത്തും മറ്റു സ്‌ഥാപങ്ങളുമെല്ലാം ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായി കണ്ടിട്ടുണ്ട്.