മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ അരുണ്‍ ജയ്റ്റ്ലിയെ ന്യൂഡല്‍ഹിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസവും ക്ഷീണവും ഉണ്ടായതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ജെയ്റ്റ്ലിയെ സന്ദര്‍ശിച്ചു. 66 വയസായ ജെയ്റ്റ്ലി ചില അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ മാസത്തില്‍ എയിംസ് ആശുപത്രിയില്‍ പരിശോധന നടത്തിയിരുന്നു.

വൃക്ക മാറ്രിവയ്ക്കല്‍ ശസ്ത്രക്രിയയുമായ ബന്ധപ്പെട്ട് കഴിഞ്ഞ മന്ത്രിസഭയില്‍ നിന്ന് കുറച്ച്‌ കാലം അവധിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതേ കാരണത്താല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു.