മുന്‍ ഇന്‍കം ടാക്സ് കമീഷണര്‍ ആ​ര്‍.​മോ​ഹ​ന​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി

തിരുവനന്തപുരം: മുഖ്യമന്തിയുടെ പ്രൈവറ്റ് സെക്രട്ടറിയായി മുന്‍ ഇന്‍കം ടാക്സ് കമീഷണര്‍ ആര്‍ മോഹനെ നിയമിക്കും. ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ (ഐആര്‍എസ്) ചേരുന്നതിന് മുന്‍പ്‌ റിസര്‍വ് ബാങ്കില്‍ ഓഫീസറായിരുന്നു. കോയമ്പത്തൂരില്‍ ഇന്‍കം ടാക്സ് കമീഷണറായിരിക്കെ സ്വയം വിരമിച്ചു.

അതിന് ശേഷം തിരുവനന്തപുരം ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍റ് ടാക്സേഷനില്‍ സീനിയര്‍ കണ്‍സള്‍ടന്‍റും സിഡി.എസില്‍ വിസിറ്റിങ് ഫെലോയുമാണ്. മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ സഹോദരനാണ്.