മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് അന്തരിച്ചു

വാഷിങ്ടണ്‍: യുഎസ് മുന്‍ പ്രസിഡന്റും മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ പിതാവുമായ ജോര്‍ജ്ജ് എച്ച്‌ ഡബ്ല്യു ബുഷ് (ജോര്‍ജ് ബുഷ് സീനിയര്‍) അന്തരിച്ചു. 94 വയസായിരുന്നു. പാര്‍ക്കിങ്‌സണ്‍ രോഗബാധിതനായ അദ്ദേഹം ഏറെക്കാലമായി ചികിത്സയില്‍ കഴിയുകയായിരുന്നു. രക്തത്തിലുണ്ടായ അണുബാധയെ തുടര്‍ന്ന് ബുഷ് ചികിത്‌ലയിലായിരുന്നു.

രോഗബാധയെ തുടന്ന് വീല ചെയറില്‍ കഴിയുന്ന സീനിയര്‍ ട്രംപിനെ സമീപ കാലത്ത് ശ്വാസകോശ സംബന്ധമായ പ്രശനങ്ങളെ തുടര്‍ന്ന് പലതകവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജോര്‍ജ് ഹെര്‍ബര്‍ട്ട് വാക്കര്‍ ബുഷ് എന്ന സീനിയര്‍ ബുഷ് 1989 മുതല്‍ 1993 വരെ യുഎസ് പ്രസിഡന്റായിരുന്നു. യുഎസ് കോണ്‍ഗ്രസ് അംഗം, സിഐഎ ഡയറക്ടര്‍, റൊണാള്‍ഡ് റീഗന്റെ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.