മുന്നിൽ 32 എംപി പോപ്അപ് ക്യാമറ, പിന്നിൽ ട്രിപ്പിൾ ക്യാമറ; വിവോ വി15 ബുക്കിങ് ആരംഭിച്ചു

വിവോ വി 15 സ്മാർട്ഫോൺ ഇന്ത്യയിൽ പുറത്തിറക്കി. 23,990 രൂപയാണ് ഫോണിന്റെ വില. മുന്നിൽ 32 എംപി പോപ്അപ് ക്യാമറയും പിന്നിൽ ട്രിപ്പിൾ ക്യാമറയുമാണ് ഫോണിനുളളത്. മാർച്ച് 25 മുതൽ ഫോൺ ബുക്ക് ചെയ്യാം. ഏപ്രിൽ ഒന്നു മുതലായിരിക്കും ഫോണിന്റെ വിൽപന.

ഇന്ത്യയിൽ പുറത്തിറക്കുന്നതിനു മുൻപ് ആ മാസമാദ്യം തായ്‌ലൻഡിലെയും മലേഷ്യയിലെയും വിപണികളിൽ ഫോൺ വിൽപനയ്ക്ക് എത്തിച്ചിരുന്നു. ഇന്ത്യയിൽ ഇ സ്റ്റോറുകൾ വഴിയും ആമസോൺ ഇന്ത്യ, ഫ്ലിപ്കാർട്ട്, പേടിഎം മാൾ, ടാറ്റ CLiQ എന്നിവ വഴിയും ഫോൺ വാങ്ങാം.

വിവോ വി 15 ന്റേത് 6.53 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് അൾട്രാ ഫുൾവ്യൂ ഡിസ്‌പ്ലേയാണ്. 2.1GHz ഒക്ട കോർ മാഡിയടെക് ഹീലിയോ പി70 പ്രൊസസറാണ്. 6 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുണ്ട്. 256 ജിബി വരെ നീട്ടാവുന്ന മൈക്രോ എസ്ജി കാർട് സ്ലോട്ടുമുണ്ട്. 4000 എംഎഎച്ച് ആണ് ബാറ്ററി.