മുഗള്‍ കാലഘട്ടം മോശമായി ചിത്രീകരിച്ചതിനെതിരെ ‘മുഗളി റാപ്’ എന്ന പേരില്‍ ആല്‍ബവുമായി വിദ്യാര്‍ത്ഥികള്‍

‘മുഗളി റാപ്’​ എന്ന പേരില്‍ പുതിയ ആല്‍ബവുമായി നാഷണല്‍ ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ഡിസൈനിലെ (എന്‍.ഐ.ഡി) വിദ്യാര്‍ത്ഥികള്‍. 800 വര്‍ഷം നീണ്ട ഇന്ത്യയിലെ മുഗള്‍ കാലഘട്ടം മോശമായി ചിത്രീകരിക്കാനും ചരിത്രത്തില്‍ നിന്നും മായ്​ച്ചു കളയാനുമുള്ള സംഘപരിവാര്‍ ശ്രമത്തിനെതിരെ പ്രതിഷേധവുമായാണ് ആല്‍ബം ഇറക്കിയിരിക്കുന്നത്.

അഹമ്മദാബാദില്‍ ചിത്രീകരിച്ച റാപ്​ സോങ് മുഗള്‍ രാജ വംശം ഇന്ത്യക്ക്​ നല്‍കിയ സംഭാവനകളെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. എന്‍.ഐ.ഡി ഫിലിം വീഡിയോ ഡിപാര്‍ട്ട്​മെന്റ് ഹെഡായ അരുണ്‍ ഗുപ്​തയുടെയും പ്രഹ്ലാദ്​ ഗോപകുമാറി​​ന്റെയും നേതൃത്വത്തിലാണ്​ മുഗളി റാപ്​ ഒരുക്കിയത്​.