മുഖ്യാതിഥി രാഹുൽ ഗാന്ധി എം പി; സമൂഹമാധ്യമങ്ങളില്‍ വൈറലായി ഫ്ലെക്സ് ബോർഡ്

വ​യ​നാ​ട്:  മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിന്റെ മുഖ്യാതിഥിയാകുന്നത് രാഹുൽ ഗാന്ധി. ചടങ്ങിന്റെ ഫ്ലെക്സ് ബോർഡ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്‌ . അഗസ്ത്യൻമുഴി–കുന്ദമംഗലം റോഡ് നവീകരണത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് വയനാട് എം പിയായ രാഹുൽ ഗാന്ധി മുഖ്യാതിഥിയാവുമെന്ന് പേരു വച്ചിരിക്കുന്നത്.

ഈ മാസം 13നാണ് ചടങ്ങ് നടക്കുന്നത്. ഫ്ലെക്സിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും ജി. സുധാകരന്റെയും ചിത്രങ്ങൾക്ക് ശേഷമാണ് രാഹുൽ ഗാന്ധിയുടെ ചിത്രം വച്ചിരിക്കുന്നത്. 

എന്നാൽ രാഹുൽ വായനാട്ടിലെത്തുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷം തനിക്കും കോൺഗ്രസിനും സമ്മാനിച്ച വോട്ടർമാരോടും നന്ദി പറയാൻ രാഹുൽ കഴിഞ്ഞ മാസം വയനാട്ടിൽ എത്തിയിരുന്നു.