മുഖ്യമന്ത്രിയ്ക്ക് ഫെയ്‌സ് ബുക്കിലൂടെ വധഭീഷണി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഫെയ്‌സ് ബുക്കിലൂടെ വധഭീഷണി. ആസാദ് ആനങ്ങാടി കുന്നുമ്മല്‍ എന്ന പ്രൊഫൈലിലാണ് മുഖ്യമന്ത്രിയുടെ തലയെടുക്കുമെന്ന് കുറിച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്റ്. സംഭവത്തില്‍ പരപ്പനങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു.