മുഖംമൂടിയില്ലാതെ ചൊവ്വയിലേക്ക് പറക്കുന്നവള്‍.

ബക്കർ അബു

ഇത് അലിയ അല്‍ മന്സൂരി – അസ്സല്‍ എമിരാത്തി ടീനേജ് ഗേള്‍. അബൂദാബിയിലെ ന്യുയോര്‍ക്ക്‌ യൂണിവേര്‍‌സിറ്റിയിലെ പ്രായം കുറഞ്ഞ ഗവേഷണ വിദ്യാര്‍ത്ഥിനി. ചൊവ്വാ ഗ്രഹത്തിലേക്ക്‌ ചെന്നെത്തുന്നതില്‍ കുറഞ്ഞ് മറ്റൊരു ലക്ഷ്യവും ജീവിതത്തില്‍ ഇല്ലായെന്ന് മരുഭൂമക്കളോട് ഉറക്കെ പ്രഖ്യാപിച്ചവള്‍. മനുഷ്യരാശിക്ക് വിപ്ലവകരമായ മാറ്റങ്ങള്‍ സാധ്യമാവാന്‍ ഭൂമിക്കപ്പുറത്തുള്ള മറ്റൊരു ലോകത്തെ ജീവിതം സ്വപ്നം കാണുന്നതിലല്ല അത് നേടിയെടുക്കുന്നതിലുള്ള പ്രവര്‍ത്തനങ്ങളില്‍ പതിനാറു വയസ്സിലേ മുഴുകിയിരിക്കുകയാണ് അലിയ. അവളുടെ സ്വപ്‌നങ്ങള്‍ ഈ ഭൂമിയില്‍ ഒതുങ്ങുന്നതല്ല.

“My dream is to do something related to space – a really big piece of research that would be able to help humans go to space and be able to live there safely and healthily. That’s the goal for me.”

അലിയയുടെ ലക്ഷ്യത്തെ സഫലീകരിക്കുന്ന ഒരു വലിയ പ്രോജക്റ്റ് തന്നെ എമിരേറ്റ് ഗവര്‍മെണ്ട് നേരത്തെ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.

അറബിയില്‍ അല്‍ അമല്‍ എന്ന് പറഞ്ഞാല്‍ പ്രതീക്ഷ എന്നര്‍ത്ഥം. അതാണ്‌ യു എ ഇ യുടെ ചൊവ്വാദൌത്യത്തിന്‍റെ പേര്.

The Hope Mars Mission.
The mission is being carried out by a team composed solely of Emirati engineers, and is a contribution towards a knowledge-based economy in the UAE.

2020ല്‍ ജപ്പാനില്‍ നിന്നും വിക്ഷേപണം നടന്നാല്‍ 2021ല്‍ യു എ ഇ യുടെ രൂപീകരണത്തിന്‍റെ 50 ആം വാര്‍ഷികസമയം സ്പേസ് ക്രാഫ്റ്റ് ചൊവ്വയില്‍ ഇറങ്ങുന്ന രീതിയിലാണ് ഈ സംരഭം ആസൂത്രണം ചെയ്തിരിക്കുന്നത്. അടുത്ത നൂറു വര്‍ഷത്തിനിടയില്‍ 2117 ആവുമ്പോഴേക്കും ആറു ലക്ഷംപേരെ ചൊവ്വയില്‍ എത്തിക്കുക എന്നൊരു അഭിലാഷ പദ്ധതി ഇവര്‍ക്കുണ്ട്. റോബോട്ടുകള്‍ ഉപയോഗിച്ച് മനുഷ്യര്‍ ചെന്നെത്തുന്നതിന് മുന്പ് അവര്‍ക്കാവശ്യമായ കോളനികള്‍ സ്ഥാപിക്കാനുള്ള ഒരതിമോഹ അഭിലാഷ പദ്ധതി. അലിയ മന്സൂരി അവിടേക്കാണ് ഉറ്റു നോക്കുന്നത്. ഗോളാന്തര നവോഥാനത്തിന് ജന്മം കൊടുക്കാന്‍ ജനിച്ച ഈ അത്ഭുത

Image result for alia al mansoori

പ്രതിഭാശാലിക്ക് ഒരു സലാം.

ഒരു മുഖംമൂടി മുന്നറിയിപ്പ്:

ചൊവ്വയില്‍ കോളനികെട്ടി താമസിക്കുന്ന ഞങ്ങടെ പെണ്‍കുട്ടികള്‍ (മൂന്നു വയസ്സ് മുതല്‍ അങ്ങട് മുന്നോട്ട് പിടിച്ചോ) മുഖംമൂടിയോ ബിക്കിനിയോ ധരിക്കുന്നത് അവരുടെ സ്വന്തം ഇഷ്ടപ്രകാരമായിരിക്കും. ചൊവ്വയിലെ തദ്ദേശനിവാസികളും അന്യഗ്രഹങ്ങളിലെ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ടൂറിസ്റ്റ്കളും , ചൊവ്വയില്‍ പൊറോട്ടയടിക്കാന്‍ വരുന്ന (സോറി, ഇപ്പം അടിച്ച പൊറോട്ടയില്ല, പൊറോട്ട അമര്‍ത്തിപ്പരത്തലാണ്) പൊറോട്ട പരത്താന്‍ വരുന്ന ബംഗാളികളും ഞങ്ങടെ പെണ്ണുങ്ങളെ തുറിച്ചു നോക്കരുത്.

പ്രപഞ്ചത്തിലെ എല്ലാ ഗ്രഹങ്ങളിലെയും ബര്‍മുഡയിട്ട് നടക്കുന്ന പുരുഷന്മാരെ നോക്കാനുള്ള ഞങ്ങടെ സ്ത്രീകളുടെ അവകാശം എന്നെന്നെക്കുമായി നിലനിറുത്താന്‍ ചൊവ്വയിലെ സലാത്ത് നഗറില്‍ ഒരു മുഖം മൂടി പ്രതിഷേധറാലി എത്രയും വേഗം സംഘടിപ്പിക്കുന്നതാണ്.

എന്ന്

രക്ഷാധികാരി
അല്‍ സമസ്താദി വല്‍ മുഖംമൂടി
ചൊവ്വ മഹല്‍ യൂനിറ്റ്
ഒപ്പ്