മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയിദ് പാകിസ്ഥാനിൽ അറസ്റ്റിൽ

മുംബൈ ഭീകരാക്രമണ സൂത്രധാരനും ജമാഅത്തുദ്ദഅവ മേധാവി ഹാഫിസ് സയീദ് പാകിസ്ഥാനിൽ അറസ്റ്റിലായെന്ന് വാർത്ത ഏജൻ‌സിയായ എഎൻഐയാണ് റിപ്പോർട്ട് ചെയ്‍തത്.അറസ്റ്റ് ചെയ്‌ത സയ്യിദിനെ കസ്റ്റഡിയിൽ വിട്ടു.ഇന്ത്യയുടേയും മറ്റ് രാജ്യങ്ങളുടെയും സമ്മർദ്ദത്തെ തുടർന്ന് സയിദ് ഉൾപ്പെടെയുള്ള 12 കുറ്റവാളികൾക്കെതിരെ പാക്കിസ്ഥാൻ നടപടികൾ എടുത്തിരുന്നു.

ഭീകരവാദ പ്രവർത്തനങ്ങൾക്ക് പണം നൽകുക,ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി സമാഹരിക്കുന്ന തുക ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് അവരുടെമേൽ ഉള്ളത്.
പഞ്ചാബ് പൊലീസിന്റെ ഭീകരവിരുദ്ധ വകുപ്പ് 23 കേസുകളാണ് ഇവർക്കെതിരെ എടുത്തിട്ടുള്ളത്.ഇക്കാര്യത്തിലുള്ള പാകിസ്ഥാന്റെ നീക്കത്തെ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു ഇന്ത്യ .