മുംബൈ ഐഐടി ക്യാംപസില്‍ ഗോശാല നിര്‍മ്മിക്കുന്നു

മുംബൈ ഐഐടി ക്യാംപസില്‍ ഗോശാല നിര്‍മ്മിക്കാനൊരുങ്ങുന്നു.അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കള്‍ക്കായാണ് ഗോശാല നിര്‍മാണം. ക്യാംപസിനകത്തെ ഉദ്യോഗസ്ഥരും പശുപ്രേമികളും ചേര്‍ന്നാണ് പശുക്കളെ സംരക്ഷിക്കാന്‍ തീരുമാനമെടുത്തത്.

മുംബൈ കോര്‍പ്പറേഷന്റെ കന്നുകാലി പിടുത്ത സംഘം ക്യാംപസിന് മുന്നില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പശുക്കളെ പിടികൂടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഇവിടെയുള്ള താമസക്കാര്‍ ഇതിനെ എതിര്‍ത്തതോടെ ഇവര്‍ക്ക് പിന്മാറേണ്ടി വരികയായിരുന്നു. ഇതിനു പിന്നാലെയാണ് പശുക്കള്‍ക്ക് ക്യാംപസിനകത്ത് സംരക്ഷണം ഒരുക്കാനുള്ള തീരുമാനം എടുത്തത്‌.

ഐഐടി ക്യാംപസിനകത്ത് ഏതാണ്ട് നാല്‍പ്പതോളം നാല്‍ക്കാലികളാണ് അലഞ്ഞ് തിരിഞ്ഞ് നടക്കുന്നത്. ക്യാംപസിനകത്ത് ഗോശാല പദ്ധതി ഇല്ലെന്നും അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പശുക്കള്‍ക്ക് സംരക്ഷണം ഒരുക്കുക എന്നതാണ് ലക്ഷ്യമെന്നും അധികൃതര്‍ വിശദീകരിക്കുന്നു.