മീശ നോവല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതില്‍ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി എം.പി വീരേന്ദ്രകുമാര്‍ മാപ്പ് പറഞ്ഞു

‘മീശ’ നോവല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതില്‍ മാതൃഭൂമി എം.ഡി എം.പി വീരേന്ദ്രകുമാര്‍ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി മാപ്പെഴുതി നല്‍കി. കൂടാതെ നോവല്‍ പ്രസിദ്ധീകരിച്ചതിന് ഉത്തരവാദികളായ കമല്‍റാം സജീവ് ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരെ മാതൃഭൂമിയില്‍ നിന്ന് പുറത്താക്കിയെന്നും വീരേന്ദ്രകുമാര്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് മാതൃഭൂമി ബഹിഷ്‌കരിക്കാനുള്ള തീരുമാനം പിൻവലിച്ചുകൊണ്ടു എൻ എസ് എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും സർക്കുലർ നൽകി.

മീശ നോവല്‍ ക്ഷേത്ര സംസ്‌ക്കാരത്തെയും വിശ്വാസികളായ സ്ത്രീകളുടെ അന്തസ്സിനെയും അധിക്ഷേപിക്കുന്നു എന്നാരോപിച്ച് മാതൃഭൂമി പത്രം ബഹിഷ്‌ക്കരിക്കാന്‍ എന്‍.എസ്.എസ് ആഹ്വാനം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് മാതൃഭൂമി പ്രവര്‍ത്തനത്തിന്റ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് മാതൃഭൂമി ചെയര്‍മാനും എം.ഡിയുമായ വീരേന്ദ്രകുമാര്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് വന്ന് ചര്‍ച്ച നടത്തിയതെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

ഈ ചര്‍ച്ചയില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്ന് പത്രാധിപരടക്കമുള്ളവര്‍ക്കെതിരെ നടപടിയെടുത്തെന്നും അവരാരും ഇപ്പോള്‍ സര്‍വ്വീസിലില്ലെന്നും, തങ്ങളുടെ പ്രസിദ്ധീകരണത്തിലെ പരാമര്‍ശം ആരെയെല്ലാം വേദനിപ്പിച്ചിട്ടുണ്ടോ അതെല്ലാം തിരിച്ചറിയുന്നുവെന്നും മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം രേഖാമൂലം അറിയിച്ചു. അതിനാല്‍ മാതൃഭൂമി പത്രം ബഹിഷ്‌ക്കരിക്കുന്നത് നിര്‍ത്തി പഴയത് പോലെ സഹകരിക്കുകയാണ് വേണ്ടത് എന്ന് കരുതുന്നുവെന്നും സര്‍ക്കുലറില്‍ പറയുന്നു.

എല്ലാ ഫാസിസ്റ്റ് വിരുദ്ധ വേലകളിക്കാർക്കുമായി സമർപ്പിക്കുന്നു.താത്തിത്തകോം തെയ് തെയ് തോം!

S Hareesh Hareesh ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ಆಗಸ್ಟ್ 7, 2019

അതിനിടെ മാതൃഭൂമി എം.ഡി എം.പി വീരേന്ദ്രകുമാര്‍ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി മാപ്പെഴുതി നല്‍കിയതിനെ വിമർശിച്ചു മീശ നോവലിന്റെ രചയിതാവ് എസ്.ഹരീഷ് രംഗത്ത്. ‘എല്ലാ ഫാസിസ്റ്റ് വിരുദ്ധ വേലകളിക്കാര്‍ക്കുമായി സമര്‍പ്പിക്കുന്നു.താത്തിത്തകോം തെയ് തെയ് തോം! എന്നാണ് ഹരീഷ് ഫേസ്‌ബുക്കിൽ കുറിച്ചത്.