മിസ്റ്ററി ത്രില്ലര്‍ ചെഹ്‌റെ എത്തുന്നു; അമിതാഭ് ബച്ചന്‍ പ്രധാനവേഷത്തില്‍

അമിതാഭ് ബച്ചനെ കേന്ദ്ര കഥാപാത്രമാക്കി ബോളിവുഡ് ചിത്രം ചേഹ്‌റെ ഒരുങ്ങുന്നു. ചിത്രം ഒരു മിസ്റ്ററി ത്രില്ലറായിരിക്കും. ഇമ്രാന്‍ ഹാഷ്മിയും പ്രധാന വേഷത്തിലുണ്ട്. ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചിത്രീകരണം പൂര്‍ത്തിയായന്നൊണ് വിവരം ലഭിക്കുന്നത്

വക്കീല്‍ വേഷത്തിലാണ് ബച്ചന്‍ ചിത്രത്തില്‍ എത്തുക എന്നാണ് അണിറയില്‍ നിന്നറിയുന്നത്. റുമി ജഫ്രെ ആണ് സംവിധായകന്‍. അമിതാഭ് ബച്ചനും ഇമ്രാന്‍ ഹാഷ്മിയും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രമാണ് ഇത്.