മിറാഷ് -2000 , റഫാലിന്റെ മുൻഗാമി

ഋഷി ദാസ്.  എസ്സ്.

പാകിസ്ഥാൻ അധിനിവേശ കാശ്മീരിലെ ഭീകര താവളങ്ങൾക്ക് നേരെ ഇന്ത്യ അതിശക്തമായ വ്യോമ ആക്രമണം നടത്തിക്കഴിഞ്ഞ്, എല്ലാം തകർന്നതിനു ശേഷമാണ് പാകിസ്ഥാൻ കാര്യങ്ങൾ അറിഞ്ഞത് തന്നെ. റിപ്പോർട്ടുകളുടെ വെളിച്ചത്തിൽ അനുമാനിക്കാനാവുക . സുഖോയ് -30MKI , മിഗ് -29 പോർവിമാനങ്ങൾ ഒരുക്കിയ സംരക്ഷണത്തിൽ മിറാഷ് -2000 പോർവിമാനങ്ങളാണ് ഭൗമ ലക്ഷ്യങ്ങളെ തകർത്തത് എന്നാണ്.

ഒരു മൾട്ടി റോൾ കോംബാറ്റ് ഫൈറ്ററിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ് ഈ ആക്രമണം. എൺപതുകളിൽ നിർമ്മിക്കപ്പെട്ടതാണെങ്കിലും ഇന്ന് നിലവിലുള്ള ഏറ്റവും പ്രഹര ശേഷിയുള്ള ഒരു മൾട്ടി റോൾ കോംബാറ്റ് പോർവിമാനമാണ് മിറാഷ് -2000. മിറാഷ് -2000 ന്റെ പിൻഗാമി ആയിട്ടാണ് ഫ്രാൻസ് റഫാൽ പോർവിമാനങ്ങൾ രൂപകല്പന ചെയ്ത് നിർമ്മിച്ചത്.

Image result for mirash 2000

ആധുനിക യുദ്ധവിമാനങ്ങളുടെ നിർമ്മാണത്തിൽ യു എസ് നും റഷ്യക്കുമൊപ്പം പാരമ്പര്യം ഉള്ള രാജ്യമാണ് ഫ്രാൻസ്. സെർജ് ദാസൾട് ( സെർജ് ബലോച് എന്നായിരിന്നു അദ്ദേഹത്തിന്റെ 1950 വരെയുള്ള പേര് ) എന്ന ഫ്രഞ്ച് എൻജിനീയർ ആണ് ഒന്നാം ലോക മഹായുദ്ധത്തിനുശേഷം യുദ്ധവിമാന നിർമ്മാണത്തിനായി Société des Avions Marcel Bloch എന്ന കമ്പനി ഇരുപതുകളിൽ ആരംഭിക്കുന്നത്.

ഈ കമ്പനി ഫ്രാൻസിനുവേണ്ടി മുപ്പതുകളിലും നാല്പതുകളിലും യുദ്ധവിമാനങ്ങൾ നിർമ്മിച്ചു. നാസികൾ ഫ്രാൻസ് കീഴടക്കിയപ്പോൾ ജർമ്മനിക്കുവേണ്ടി യുദ്ധവിമാനങ്ങൾ നിർമ്മിക്കാൻ വിസമ്മതിച്ച ദാസൾട് നെ അവർ നാസി തടവറകളിൽ അടച്ചു ഭീകരമായി മർദിച്ചു. എന്നിട്ടും കീഴ്പ്പെടാതിരുന്ന ദാസൾട് ജീവച്ഛവമായിട്ടാണ് നാസികളുടെ പരാജയത്തിനുശേഷം തടവറക്കു പുറത്തു വന്നത്. മാസങ്ങൾ മാത്രമേ ആയുസ്സ് പ്രവചിക്കപ്പെട്ടുള്ളുവെങ്കിലും സെർജ് ദാസൾട് അത്ഭുതകരമായി രക്ഷപ്പെടുകയും താൻ നിർമ്മിച്ച യുദ്ധവിമാന വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. എല്ലാ ആധുനിക ഫ്രഞ്ച് പോർവിമാനങ്ങളും സെർജ് ദാസൾട് ന്റെ പണിപ്പുരകളിൽ നിന്നാണ് ഉയർന്നു വന്നത്.

Related image

അന്പതുകളിൽ മിറാഷ് ( Mirage) സീരീസിലുള്ള യുദ്ധവിമാനങ്ങളുടെ നിർമ്മാണത്തോടെയാണ് ദസാൾട്ടും ഫ്രാൻസും യുദ്ധവിമാന നിർമ്മാണത്തിന്റെ മുൻനിരയിൽ എത്തുന്നത്. എൺപതുകളുടെ മധ്യത്തിൽ രംഗത്തിറക്കിയ മിറാഷ് -III ഏത് യു എസ് ,റഷ്യൻ യുദ്ധവിമാനത്തിനോടും കിടനിൽക്കുന്നതായിരുന്നു

അറുപതുകളിൽ നിർമ്മിച്ച മിറാഷ് F1 ,മിറാഷ് F2 തുടങ്ങിയ പോർവിമാനങ്ങളും ഉന്നത നിലവാരം പുലർത്തി. എൺപതുകളിൽ നിലവിൽ വന്ന മിറാഷ് 2000 നാലാം തലമുറ പോർവിമാനങ്ങളിൽ തല ഉയർത്തിനിൽക്കുന്ന ഒന്നാണ്. എൺപതുകളുടെ ആദ്യം ഇന്ത്യൻ വ്യോമസേന സ്വന്തമാക്കിയ ഈ വിമാനം അതിന്റെ പ്രഹര ശേഷികൊണ്ടും വിശ്വാസ്യത കൊണ്ടും വ്യത്യസ്തത പുലർത്തുന്ന ഒന്നാണ്.

Image result for mirage f1

കാർഗിൽ യുദ്ധത്തിൽ നമ്മുടെ വ്യോമസേനയിൽ ഏറ്റവും മികച്ചതെന്ന സ്ഥാനം മിറാഷിനു ലഭിച്ചു. നമ്മുടെ വ്യോമസേനയിൽ അൻപതോളം മിറാഷ് 2000 നാലാം തലമുറ പോർവിമാനങ്ങൾ ഉണ്ട്. നിരന്തരമായ സാങ്കേതിക പരിഷ്കരണങ്ങളിലൂടെ അവ ഇനിയും രണ്ടു ദശാബ്ദമെങ്കിലും നമ്മുടെ വ്യോമസേനയിൽ ഉണ്ടാവുമെന്നാണ് കരുതുന്നത്.

മിറാഷ് -2000 H എന്ന മിറാഷിന്റെ വകഭേദമാണ്‌ ഇന്ത്യൻ വ്യോമസേനയിൽ ഇപ്പോൾ പ്രവർത്തിക്കുന്നത് . എൺപതുകളുടെ ആദ്യം ഫ്രാൻസിൽ നിന്നും ഒരു ഗവണ്മെന്റ് ടു ഗവണ്മെന്റ് കരാറിലൂടെയാണ് ഇവയെ വാങ്ങിയത് . ആ കരാറിൽ ഓഫ്‌സെറ്റ് ക്ളോസോ , സോവറിൻ ഗാരന്റിയോ ഒന്നും ഭാഗമായിരുന്നില്ല. വ്യോമ സേനക്ക് റഷ്യയിൽ നിന്നും അല്ലാതെയുമുള്ള കരുത്തുറ്റ ഒരു പോർവിമാനത്തിന്റെ ആവശ്യം ഉണ്ടായിരുന്നു . അന്നും നൂറിലധികം മിറാഷുകളെ വാങ്ങാനാണ് ആദ്യം തീരുമാനിച്ചിരുന്നത് . പക്ഷെ താരതമ്യേന ഉയർന്ന വില ആയതിനാൽ അൻപതോളം മിറാഷ് -2000 കളെ വാങ്ങാനേ നമുക്കായുള്ളൂ. അന്നുമുതൽ നമ്മുടെ വ്യോമസേനയുടെ കരുത്തുറ്റ മൾട്ടി റോൾ കോംബാറ്റ് എയർക്രാഫ്റ്റ് ആണ് മിറാഷ് -2000 .

Image result for mirage 2000 h

എയർ സുപ്പീരിയോറിട്ടിക്ക് SU -30 MKI , മിഗ്-29 എന്നീ പോർവിമാനങ്ങൾ , ഗ്രൗണ്ട് ,നേവൽ അറ്റാക്കിനു ജാഗ്‌വാർ , മിഗ് -27 പോർവിമാനങ്ങൾ , പോയിന്റ് ഡിഫെൻസ് ഇന്റർസെപ്റ്ററുകളായി മിഗ് -21 പോർവിമാനങ്ങൾ ,എല്ലാ തരത്തിലും പ്രവത്തിക്കാനാവുന്ന ഓൾ റൗണ്ടർ ആയി മിറാഷ് 2000 H -ഇതാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി നമ്മുടെ വ്യോമസേനയുടെ ഘടന . കനത്ത എയർ ഡിഫെൻസ് സംവിധാനങ്ങൾ ഉള്ള പ്രദേശങ്ങളിൽ ഭൂതല ആക്രമണം നടത്താൻ വെറും ഗ്രൗണ്ട് അറ്റാക്ക് പോർ വിമാനങ്ങൾക്ക് സാധ്യമാകാതെ വരും . അപ്പോളാണ് മിറാഷ് 2000 H പോലുള്ള ഒരു മൾട്ടി റോൾ കോംബാറ്റ് എയർ ക്രാഫ്റ്റിന്റെ പ്രസക്തി.

നമ്മുടെ മിറാഷ് 2000 H പോർവിമാനങ്ങൾ സർവീസിൽ പ്രവേശിച്ചിട്ട് മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുന്നു . അവയുടെ സർവീസ് കാലാവധി 20 വർഷമെങ്കിലും നീട്ടാനും അവയുടെ പ്രഹരശേഷിയും ഏവിയോണിക്‌സും പരിഷ്കരിക്കാനുമുളള ദൗത്യത്തിലാണ് ഇപ്പോൾ വ്യോമസേനയും HAL ഉം ദസ്സൽറ്റ് ഏവിയേഷനും ഏർപ്പെട്ടിരിക്കുന്നത് . ഏതാനും മിറാഷ് 2000 H പോർവിമാനങ്ങൾ ഇത്തരത്തിൽ പരിഷ്കരിച്ചു രംഗത്തിറക്കിയും കഴിഞ്ഞു.