മാസ് രംഗങ്ങളും തമാശയും; ആദ്യപകുതി മികച്ചത്‌, ‘മധുരരാജ’ പ്രേക്ഷകപ്രതികരണം

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം മധുരരാജ തീയേറ്ററുകളിലെത്തി. മമ്മൂട്ടിയുടെ മാസ് രംഗങ്ങളും തമാശയും നിറഞ്ഞുനില്‍ക്കുന്ന ആദ്യപകുതി ഗംഭീരമെന്നാണ് ആരാധകരുടെ അഭിപ്രായം.

അതിനിടെ ചിത്രത്തിലെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയിൽ പ്രചരിപ്പിക്കുന്നതിനെതിരെ അണിയറപ്രവർത്തകർ രംഗത്തുവന്നു. സിനിമ കാണാനിരിക്കുന്ന സിനിമാപ്രേമികളുടെ ആസ്വാദനത്തെ ബാധിക്കുന്ന ഇത്തരം കാര്യങ്ങള്‍ ശിക്ഷാർഹമായ കുറ്റമാണെന്നും അത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും അണിയറപ്രവർത്തകർ ഫെയ്സ്ബുക്ക് വഴി അഭ്യർഥിച്ചു.