മാവോയിസ്റ് ബന്ധം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തയാൾക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി

കൊച്ചി : മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. വയനാട് സ്വദേശി ശ്യാം ബാലകൃഷ്ണനാണ് 1 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടത്. നഷ്ടപരിഹാരം നല്‍കണമെന്ന സിംഗില്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി.

ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ.ബാലകൃഷ്ണന്റെ മകന്‍ ശ്യാം ബാലകൃഷ്ണനെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചെന്ന പരാതിയിലാണ് 2015-ല്‍ സിംഗില്‍ ബെഞ്ച് നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത്. ഇതിനെതിരെ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് ഇന്ന് ഡിവിഷന്‍ ബെഞ്ച് തള്ളിയത്.