മാറും താരങ്ങളും; ഐപിഎല്ലില്‍ മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ വരുന്നു

മുംബൈ: അടിമുടി മാറ്റവുമായെത്തുന്ന ഐപിഎല്‍ പതിനൊന്നാം സീസണില്‍ താരങ്ങളെ രണ്ട് ജഴ്സിയില്‍ കണ്ടാലും അത്ഭുതപ്പെടേണ്ട. ഐപിഎല്ലില്‍ ഫുട്ബോള്‍ ലീഗുകളുടെ മാതൃകയില്‍ മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ അവതരിപ്പിക്കാനൊരുങ്ങുകയാണ് ബിസിസിഐ. ഇന്ത്യന്‍ പ്രീമിയര്‍ പത്ത് വര്‍ഷം പിന്നിടുമ്പോള്‍ നടപ്പാക്കുന്ന ചരിത്ര മാറ്റം കാണികളെ അമ്പരപ്പിക്കുമെന്നുറപ്പ്.

പതിനൊന്നാം സീസണ്‍ പാതി പിന്നിടുമ്പോള്‍ ഈ താരകൈമാറ്റ സംവിധാനം ടീമുകള്‍ക്ക് പ്രയോജനപ്പെടുത്താം. രണ്ടില്‍ കുറവ് മത്സരം കളിച്ചവര്‍ക്കും അണ്‍ ക്യാപ്ഡ് താരങ്ങള്‍ക്കുമാണ് ഇത് ഉപയോഗിക്കാനാവുക. താരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കാനാണ് ഇത്തരമൊരു പരിഷ്കാരം നടപ്പാക്കുന്നത്.

മിഡ് – സീസണ്‍ ട്രാന്‍സ്ഫറിന്റെ നിയമങ്ങള്‍

1. രണ്ടോ അല്ലെങ്കില്‍ രണ്ടില്‍ കുറവ് മത്സരങ്ങളില്‍ കളിച്ചവര്‍ക്കാണ് മിഡ് – സീസണ്‍ ട്രാന്‍സ്ഫറില്‍ ഉള്‍പ്പെടുകയുള്ളു .

മിഡ് സീസണ്‍ ട്രാന്‍സ്ഫറില്‍ പങ്കെടുക്കുന്ന വമ്ബന്മാര്‍ ഇവരാണ് :-

മൊയിന്‍ അലി , ജെപി ഡുമിനി , മനോജ് തിവാരി , മുരളി വിജയ് , അലക്സ് ഹെയ്ല്‍സ് ,

2. 28 ആം മത്സരത്തില്‍ നിന്ന് തുടങ്ങി 42 ആം മത്സരം ആവുമ്ബോഴേക്കും മിഡ് – സീസണ്‍ ട്രാന്‍സ്ഫര്‍ അവസാനിക്കും . ( ഏപ്രില്‍ 29 – മെയ് 10 )

3 . രണ്ടു ടീമുകള്‍ക്ക് അവരുടെ താല്‍പര്യത്തിന് അനുസരിച്ച്‌ ചര്‍ച്ച ചെയ്ത് താരങ്ങളെ കൈമാറ്റം ചെയ്യാം .