മാര്‍ക്കോണി മത്തായി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ജയറാമും മക്കള്‍ ശെല്‍വന്‍ വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രം മാര്‍ക്കോണി മത്തായിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സനില്‍ കളത്തില്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം സത്യം ഓഡിയോസാണ്.

ചിത്രത്തില്‍ ആത്മീയയാണ് നായിക. അജു വര്‍ഗീസ്, സിദ്ധാര്‍ത്ഥി ശിവ, സുധീര്‍ കരമന, കലാഭവന്‍ പ്രജോദ്, ജോയി മാത്യു , ടിനിടോം, അനീഷ്, പ്രേം പ്രകാശ്, ആല്‍ഫി, നരേന്‍, ഇടവേള ബാബു, മുകുന്ദന്‍, ദേവി അജിത്ത്, റീന ബഷീര്‍, മല്ലിക സുകുമാരന്‍, ലക്ഷ്മിപ്രിയ, ശോഭ സിംഗ്, അനാര്‍ക്കലി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. അനില്‍ പനച്ചൂരാന്‍, ബി.കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് എം. ജയചന്ദ്രനാണ് സംഗീതം നല്‍കുന്നത്.