മായം കലര്‍ന്ന മത്സ്യം; കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി

തിരുവനന്തപുരം;സംസ്ഥാനത്ത് മാരക വിഷ വസ്തുക്കള്‍ കലര്‍ന്ന മത്സ്യങ്ങള്‍ എത്തുന്നത് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചു തുടങ്ങിയെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ.
പഴകിയതും മായം ചേര്‍ത്തതുമായ മത്സ്യങ്ങള്‍ എത്തിക്കുന്നവര്‍ക്ക് ശിക്ഷയോടൊപ്പം പിഴ കൂടി നല്‍കുന്ന രീതിയില്‍ നിയമത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന മീനുകളില്‍ സോഡിയം ബെന്‍സോയേറ്റ്, അമോണിയ, ഫോര്‍മാള്‍ഡിഹൈഡ് എന്നിങ്ങനെയുള്ള മാരക രാസവസ്തുക്കളാണ് കലര്‍ത്തുന്നത്. കേരളത്തിലേക്ക് മൊത്ത കച്ചവടക്കാര്‍ കൂടുതലായി മീന്‍ വാങ്ങുന്ന കാശിമേട്, എണ്ണൂര്‍ എന്നീ തുറമുഖങ്ങളില്‍ ഒരു മറയുമില്ലാതെയാണ് വന്‍ തോതില്‍ രാസ വിഷം കലര്‍ത്തുന്നത്.