മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നിയന്ത്രണം വിട്ട് ഷമിയുടെ ഭാര്യ

മുംബൈ : മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പ്രകോപിതയായ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രോഷിച്ചെത്തിയ ഹസിന്‍, ടെലിവിഷന്‍ ചാനലിന്റെ ക്യാമറയും തകര്‍ത്തു.കൊല്‍ക്കത്തയിലെ സെന്റ് സെബാസ്റ്റിയന്‍ സ്കൂളിന് മുന്നില്‍ വെച്ചായിരുന്നു സംഭവം. മാധ്യമ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയതിന് ശേഷം ഹസിന്‍ വാഹനത്തില്‍ കയറി പോവുകയായിരുന്നു.

ഗാര്‍ഹീക പീഡനം, വിവാഹേതര ബന്ധം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ഹസിന്‍ ഭര്‍ത്താവായ മുഹമ്മദ് ഷമിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. അതെസമയം ഷമിക്കെതിരായ അന്വേഷണം പൊലീസ് കര്‍ശനമാക്കിയിട്ടുണ്ട്. താരത്തിന്റെ ഫോണ്‍ കണ്ടുകെട്ടി. ഇതിനു പുറമെ ദക്ഷിണാഫ്രിക്കന്‍ പര്യടനം കഴിഞ്ഞ് മടങ്ങി വന്ന ഷമിയുടെ യാത്ര രേഖകള്‍ എല്ലാം ആവശ്യപ്പെട്ട് പൊലീസ് ബിസിസിഐയെ സമീപിച്ചു.

ഷമിയുടെ ഭാര്യയില്‍ നിന്നുമാണ് താരത്തിന്റെ ഫോണ്‍ പൊലീസ് കണ്ടുകെട്ടിയത്. പക്ഷേ ആരോപണങ്ങള്‍ ഒത്തുതീര്‍ക്കാനുള്ള ശ്രമം നടത്തുകയാണ് താരത്തിന്റെ കുടുംബം.